ഉമ്മൻ ചാണ്ടിയുടെ നിര്യാണം: വിലങ്ങന്നൂരിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു.


വിലങ്ങന്നൂർ. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുസ്മരണവും സർവ്വകക്ഷി അനുശോചന സമ്മേളനവും നടത്തി. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പോലീസ് സേനയിലെ യൂണിഫോം പരിഷ്‌കാരങ്ങൾ നടപ്പാക്കിയും, ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചും മികച്ച ജനകീയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുഖ്യമന്ത്രി ആയിരുന്നു ഉമ്മൻച്ചാണ്ടി എന്ന് പി.പി. രവീന്ദ്രൻ അനുസ്മരിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ജോർജ്ജ് പൊടിപ്പാറ മുഖ്യപ്രഭാഷണം നടത്തി.

സിപിഐഎം ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, സിപിഐ ലോക്കൽ അസി. സെക്രട്ടറി ജിനേഷ് പീച്ചി, ബിജെപി മണ്ഡലം പ്രസിഡന്റ് ജയൻ പൂശ്ശേരി, കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം, കേരള കോൺഗ്രസ്റ്റ് ജേക്കബ്ബ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ, ജനതാദൾ എസ് വിഭാഗം ജോസുട്ടി, വിലങ്ങന്നൂർ സെന്റ് ജോർജ്ജ് മലങ്കര കാത്തലിക്ക് ചർച്ച് വികാരി തോമസ് വെട്ടുകാട്ടിൽ, സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ച് വികാരി ജോയ് പുലിക്കോട്ടിൽ, പീച്ചി ജുമാമസ്ജിദ് ഖത്തീബ് സിറാജുദിൻ അദനി, എൻഎസ്എസ് പ്രസിഡന്റ് ടി.ആർ തങ്കപ്പൻ, എസ്എൻഡിപി സെക്രട്ടറി മോഹനൻ അറയ്ക്കൽ, ശ്രീനാരായണ ധർമ്മസമാജം പ്രസിഡന്റ് എം.എൻ. അപ്പുകുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, സുശീല രാജൻ, സി.എസ്. ശ്രീജു, അജിത മോഹൻദാസ്, രേഷ്മ സജീഷ്, സ്വപ്ന രാധാകൃഷ്ണൻ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി താന്നിക്കൽ, പൗലോസ് കോയക്കാടൻ, ഭവാനി രാജൻ, ബി.എസ്. എഡിസൺ, വിനോദ് തേനംപറമ്പിൽ, ഷിബു പീറ്റർ, ജയപ്രകാശ്, തങ്കായി കുര്യൻ, കുര്യാക്കോസ്, കൊച്ചു മാത്തൂ, മാധവൻ ഐച്ചൂട്ടിൽ എന്നിവർ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.




Post a Comment

0 Comments