കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധത്തിന്റെ സ്മരണ പുതുക്കുകയും യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഓരോ ദേശസ്‌നേഹിയും തന്റെ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര ജവാന്മാരെ ഓർക്കുകയും അവരുടെ ജീവത്യാഗത്തിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ അബൂബക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. അനിത, പഞ്ചായത്തംഗങ്ങളായ ബാബു തോമസ്, ആനി ജോയി, ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments