ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു


പുതുപ്പള്ളി. അന്തരിച്ച മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ ഒമ്പതാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ കല്ലറയിലെത്തി ഒല്ലൂർ മണ്ഡലത്തിലെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ആദരാഞ്ജലികളർപ്പിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു പുത്തൂർ, ഷിജോ പി. ചാക്കോ, മുൻ വില്ലേജ് ഓഫിസർ വിൽസൻ, രഞ്ജിത്ത്, ഷെറിൻ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കുർബാനയ്ക്കുശേഷം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളോടൊപ്പം കല്ലറയിൽ നടത്തിയ ധൂപ പ്രാർത്ഥനയിലും പങ്കെടുത്തു.




Post a Comment

0 Comments