ആൽപ്പാറ. കനത്ത മഴയിൽ ആൽപ്പാറ പാവട്ടശ്ശേരി വത്സ ജോണിയുടെ വീടിന്റെ മേൽക്കൂര തകർന്നു. ഇന്ന് വൈകീട്ട് രണ്ട് മണിയോടെയാണ് മേൽക്കൂര പൂർണ്ണമായും തകർന്ന് വീണത്. സീലിങ് ഉണ്ടായിരുന്നതിനാൽ വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡിന് കുറുകെ ഉണ്ടായിരുന്ന വൈദ്യുതി കേബിൾ പൊട്ടി വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി കേബിൾ അഴിച്ചുമാറ്റി. പഞ്ചായത്തിലും വില്ലേജിലും അറിയിച്ച് വേണ്ട സഹായങ്ങൾ വാർഡ് മെമ്പർ സുശീല രാജൻ സ്ഥലം സന്ദർശിച്ചു.


0 Comments