വഴുക്കുംപാറ മേൽപ്പാതയുടെ സംരക്ഷണ ഭിത്തിയിലെ വിള്ളൽ വർധിച്ചു


പട്ടിക്കാട്. വഴുക്കുംപാറ മേൽപ്പാതയുടെ സംരക്ഷണ ഭിത്തിയിൽ വിള്ളൽ വർധിച്ചു. മഴ ശക്തമായാൽ വിള്ളൽ ഇനിയും വർധിക്കാനും വശം ഇടിയാനും സാധ്യതയുണ്ട്. സുരക്ഷയുടെ ഭാഗമായി പോലീസും ദേശീയപാത റിക്കവറി വിഭാഗവും സ്ഥലത്തുണ്ട്. ഈ ഭാഗത്തുള്ള സർവ്വീസ് റോഡ് പൂർണ്ണമായും അടച്ചു. മേൽപ്പാതയ്ക്ക് താഴെ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പ്, വായനശാല, അങ്കണവാടി, ഹെൽത്ത് സെന്റർ എന്നിവ താൽക്കാലികമായി അടച്ചു പൂട്ടുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ പോലീസ് നൽകി. കൂടാതെ പാതയ്ക്ക് താഴെ കൽക്കെട്ടിന് അടിയിലൂടെ വെള്ളവും ചെളിയും പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്. ഇത് അപകടസാധ്യത ചൂണ്ടിക്കാട്ടുന്നു.



Post a Comment

0 Comments