കണ്ണാറ പുഴയിൽ മത്സ്യ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നു


കണ്ണാറ. മണലിപ്പുഴയിലേയ്ക്ക് സാമൂഹ്യവിരുദ്ധർ മത്സ്യ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് പീച്ചി ഭാഗത്തേക്കുള്ള പാലത്തിലും പരിസരത്തും മത്സ്യ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടത്. പിന്നീട് ഇവ കൈവരികൾക്കിടയിലൂടെ പുഴിയിലേയ്ക്ക് തള്ളിയതിന്റെയും സൂചനയുണ്ട്. മാത്രമല്ല രണ്ട് പാലങ്ങളുടെയും വശങ്ങളിൽ മറ്റു മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൊണ്ടുവന്ന് തള്ളുന്നതായും പരാതിയുണ്ട്. പാണഞ്ചേരിയുടെയും സമീപ പഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസാണ് മണലിപ്പുഴ. എന്നാൽ പുഴയിലേയ്ക്ക് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 



Post a Comment

0 Comments