പട്ടിക്കാട്. വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള ശേഷി ആർജിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എസ്എൽസി, പ്ലസ് ടു വിഭാഗങ്ങളിൽ വിജയികളായവരെ അനുമോദിക്കാൻ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും, ഹൈസ്‌കൂൾ വിഭാഗത്തിലെ അധ്യാപകരെയും പരിപാടിയിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജയ്‌സൻ സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, പ്രിൻസിപ്പൽ എസ്.എസ് സിന്ധുഷ, ഹെഡ്മിസ്ട്രസ് വി.കെ ഷൈലജ, സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ചെയർമാൻ പി.വി സുദേവൻ, എംപിടിഎ പ്രസിഡന്റ് കെ.എസ് സുനിത, എച്ച്എസ്എസ് വിഭാഗം സീനിയർ അസിസ്റ്റൻറ് എൻ.ബി സിജി, സ്റ്റാഫ് സെക്രട്ടറി സിനി മോൾ എന്നിവരും സംസാരിച്ചു. ഈ വർഷം എസ്എസ്എൽസി ക്ക് നൂറുശതമാനവും പ്ലസ് ടു വിഭാഗത്തിൽ 86 ശതമാനവും വിജയം സ്‌കൂൾ നേടിയിരുന്നു.


0 Comments