കട്ടിലപ്പൂവം ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. ഏലിയാസിന് യാത്രയയപ്പ് നൽകി


മാടക്കത്തറ. കട്ടിലപ്പൂവം ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. ഏലിയാസിന് അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി കെ.എം. ഏലിയാസ് കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ശാലിനി റാണി സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു.

കഴിഞ്ഞ ആറ് വർഷമായി സ്‌കൂൾ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്‌കൂളിനെയും വിദ്യാർഥികളെയും മികച്ച നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് ഏറെ സഹായിച്ചിട്ടുള്ളതായി അധ്യാപകർ പറഞ്ഞു. അച്ചടക്കവും മികവാർന്നതുമായ
 

വിദ്യാഭ്യാസ രീതികൾ പ്രായോഗികമാക്കിയത് തങ്ങൾക്ക് ഏറെ ഉപകാരപ്രദമായതായി വിദ്യാർഥികളും അഭിപ്രായപ്പെട്ടു. വിദ്യാർഥി പ്രതിനിധികളായ അനഘ റോസ്, ജീവ് ആൻ റെജി, സി.എസ് ജിസൽ എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. 

ഹെഡ്മിസ്ട്രസ് സുധ, അധ്യാപകരായ ശ്രീജ, ഷീബ, ടാനിയ, രാഗം, സ്റ്റാഫ് സെക്രട്ടറി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ജെയ്മി ജോർജ്ജ്, വൈസ് പ്രസിഡന്റ് റെജി, എസ്എംസി ചെയർമാൻ സിറിൽ, അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.




Post a Comment

0 Comments