പട്ടിക്കാട്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തറ സെന്ററിൽ സർവ്വ കക്ഷി അനുശോചന യോഗം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ ജനോപകാരപ്രദങ്ങളായ നിരവധി കർമ്മ പദ്ധതികളാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കിയതെന്ന് എം.പി. വിൻസെന്റ് അനുസ്മരിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ഡിസിസി സെക്രട്ടറി എം.എൽ. ബേബി, സിപിഐഎം ജില്ലാകമ്മറ്റി അംഗം ശരത്ത്, ഫാദർ എബ്രാഹാം, ലീലാമ്മ തോമസ്, കെ.സി. അഭിലാഷ്, ബ്രൂഗുണൻ മനയ്ക്കലകത്ത്, അസീസ്സ് താണിപാടം, എൽദോ, എലിയാസ്, ബിന്ദു കാട്ടുങ്ങൽ, ജേക്കബ് പോൾ, ജോസഫ് കാരക്കട തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പങ്കെടുത്തു.


0 Comments