സംയുക്ത ട്രേഡ് യൂണിയൻ പാണഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ നടത്തി


പട്ടിക്കാട്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പാണഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ നടത്തി. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു ഏരിയ സെക്രട്ടറി കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നേതാവ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. 

ഓഗസ്റ്റ് ഒമ്പതിന് ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന മഹാധർണ്ണയുടെ പ്രചരണാർത്ഥമാണ് കൺവെൻഷൻ നടത്തിയത്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി കഴിഞ്ഞ 14 വർഷമായി ഇത്തരത്തിൽ സമരം സംഘടിപ്പിക്കുന്നുണ്ട്. യോഗത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഷീല അലക്‌സ്, സിഐടിയു പാണഞ്ചേരി പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി കൺവീനർ കെ.വി. ചന്ദ്രൻ, എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാട്, എഐടിയുസി നേതാവ് കെ.എ അബൂബക്കർ, ഐഎൻടിയുസി നേതാവ് ബാബു പാണാകുടിയിൽ തുടങ്ങിയവർ സംസാരിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി തൊഴിലാളികൾ നേതൃത്വം നൽകി.




Post a Comment

0 Comments