പട്ടിക്കാട്. സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പാണഞ്ചേരി മേഖല കൺവൻഷൻ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കുകയും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്താൻ നമുക്കു കഴിയണമെന്നും സാവിത്രി സദാനന്ദൻ പറഞ്ഞു. ആനി ജോയ് അധ്യക്ഷയായി. മണ്ണുത്തി ഏരിയ സെക്രട്ടറി ഐ.എസ് ഉമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി.എസ്. ഓമന, സെക്രട്ടറി പ്രീതി എരിഞ്ഞേരിപറമ്പിൽ, ട്രഷറർ ശ്രീദേവി എന്നിവരെ തിരഞ്ഞെടുത്തു.
.jpeg)

0 Comments