കണ്ണാറ. സംസ്‌കൃത വിജ്ഞാന പഠന പീഠം ഏർപ്പെടുത്തിയ സംസ്‌കൃത വിദ്യാഭ്യാസ പുരസ്‌കാരത്തിന് കണ്ണാറ എ.യു.പി സ്‌കൂളിലെ വിദ്യാർഥികളായ അഞ്ചൽ, അലോണ, ഏബൽ ജോൺ, സഞ്ജു, അനന്യ, അഹല്യ, അൽന കെ വിൻസെന്റ് എന്നിവർ അർഹരായി. സംസ്‌കൃത ഭാഷയുടെ പ്രോത്സാഹനത്തിനായി യുപി വിഭാഗത്തിൽ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ജൂലൈ 2ന് വിയ്യൂർ മണലാർകാവ് ദേവി പ്രഭ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.


0 Comments