മികച്ച വിജയം നേടിയ വിദ്യാർഥികളെ വഴുക്കുംപാറ ഗ്രാമീണ വായനശാല അനുമോദിച്ചു


പട്ടിക്കാട്. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വഴുക്കുംപാറ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ, ജോർജ് കുരുവേലിയിൽ എന്നിവർ ചേർന്ന് വായനശാല ബാലവേദി അംഗങ്ങളായ അനാമിക പുരുഷൻ, അയന ബിജു എന്നിവരെയാണ് അനുമോദിച്ചത്. പ്രസിഡന്റ് കെ.പി. അലക്‌സാണ്ടർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാജൻ, കെ.ബി. ലിബീഷ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ ജ്യൂബിൽ, ലൈബ്രേറിയൻ സീന, മറ്റ്  കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments