പട്ടിക്കാട്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ആൾക്കൂട്ട ബലാത്സംഗം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരിയിലെ അങ്കണവാടി ഹെൽപ്പേഴ്‌സ് ആന്റ് വർക്കേഴ്‌സ് പ്രകടനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. ഇന്ത്യ ഭരിക്കുന്ന സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു.


0 Comments