മഹിളാ കോൺഗ്രസ് കാരുണ്യ പദ്ധതിയ്ക്ക് പീച്ചിയിൽ തുടക്കമായി


പീച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാരുണ്യ പദ്ധതിയുടെ ഭാഗമായി മഹിളാ കോൺഗ്രസ് പീച്ചി, പാണഞ്ചേരി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പീച്ചി മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി. നിർമ്മല പീച്ചി സ്വദേശിനി സോണിയക്ക് സഹായം കൈമാറി. ഭർത്താവ് മരണപ്പെട്ട സോണിയ ഖാദി തൊഴിലാളിയാണ്.

മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇരു മണ്ഡലങ്ങളിലെ വനിതകളിൽ നിന്നുമാണ് തുക സമാഹരിച്ചത്. തുടർന്നും എല്ലാ മാസവും ഇത്തരത്തിൽ തുക സമാഹരിച്ച് നിർധനരായ രോഗികളെ സഹായിക്കാൻ പദ്ധതിയുള്ളതായി ബിന്ദു ബിജു പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് റീന മേരി ജോൺ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം സുശീല രാജൻ, നിയോജക മണ്ഡലം സെക്രട്ടറി ഭവാനി രാജൻ, ഖാദിബോർഡ്, കെഎഫ്ആർഐ ജീവനക്കാർ, പ്രവർത്തകരായ മിനി, സീന, ലിസി, സന്ധ്യ, സുനിത, സോന, ഉഷ, ബിന്ദു, റോസിലി, ബിന്ദു ഹ്യൂബർട്ട്, ബേബി, മേരി, ജിൻസി, ഓമന, ആൻസി റോയ്, സോണിയ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments