മണിപ്പൂരിൽ സ്ത്രീകളെ ആൾക്കൂട്ട ബലാത്സംഗം ചെയ്ത സംഭവം: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രതിഷേധിച്ചു


പട്ടിക്കാട്. മണിപ്പൂരിൽ സ്ത്രീകളെ ആൾക്കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ റാലി ഉദ്ഘാടനം ചെയ്തു. കലാപകാരികളെ അറസ്റ്റ് ചെയ്ത് മണിപ്പൂരിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അവർ പറഞ്ഞു. രാജ്യത്തെ ഓരോ സ്ത്രീയും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും മണിപ്പൂരിലുണ്ടായ തരത്തിലുള്ള കലാപങ്ങൾ ഇന്ത്യയിൽ ഇനി ആവർത്തിക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും സാവിത്രി സദാനന്ദൻ പറഞ്ഞു. കുടുംബശ്രീ ചെയർ പേഴ്‌സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്‌സൻ മിനി ജോണി, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ വിജയകുമാർ, ആനി ജോയ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments