ചികിത്സാസഹായ ധനം കൈമാറി വിമലഗിരി സ്‌കൂളിലെ ചാരിറ്റി ക്ലബ്ബ് പ്രവർത്തനം തുടങ്ങി


കരുവാൻകാട്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ലിയ പ്രവീണിന് അരലക്ഷം രൂപയുടെ ചികിത്സാ സഹായധനം കൈമാറി  വിമലഗിരി പബ്ലിക് സ്‌കൂളിലെ ചാരിറ്റി ക്ലബ്ബ് പ്രവർത്തനം തുടങ്ങി.  ചാരിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര നിർവഹിച്ചു. വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച തുക സ്‌കൂൾ ലീഡർമാരായ എ.ആർ അഭിനവ്, അമിത സണ്ണി, ചാരിറ്റി ക്ലബ് ലീഡർമാരായ നോയൽ പീറ്റർ, അൽഗ ബെന്നി എന്നിവർ ചേർന്നാണ് കൈമാറിയത്.  ലിയ പ്രവീണിന്റെ മുത്തശ്ശി ത്രേസ്യാമ്മ, കട്ടിലപൂവം സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് പന്നിവിഴ എന്നിവർ ചേർന്ന്  സഹായ ധനം ഏറ്റുവാങ്ങി. സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് കറുത്തേടത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു മോഹൻദാസ്, ചാരിറ്റി ക്ലബ് കോ  ഓർഡിനേറ്റർ റൂബി ബിനോയ് എന്നിവർ സംസാരിച്ചു. പ്രതിമാസ മോട്ടിവേഷൻ ക്ലാസുകളുടെ ഭാഗമായി ആരോഗ്യകരമായ മാനുഷിക ബന്ധങ്ങളെ കുറിച്ച് ഫാ.ജിൻസൺ ചിരിയങ്കണ്ടത്തിന്റെ ക്ലാസും ഉണ്ടായിരുന്നു.




Post a Comment

0 Comments