പീച്ചി.പാണഞ്ചേരി പഞ്ചായത്തിൽ പീച്ചി ഡാം ബസ് സ്റ്റാൻഡിനോട് ചേർന്ന് ആരംഭിച്ച കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്‌കിന്റെ ഉദ്ഘാടനം ജൂലൈ 29 ന് റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിൽ സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് മേഖലകൾ വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ ഏകീകൃത മാതൃകയിൽ കുടുംബശ്രീ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് മാർക്കറ്റിംഗ് കിയോസ്‌ക്കുകൾ. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. കെ കവിത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിനി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ രമേഷ്, കുടുംബശ്രീ ജില്ലാ മിഷൻ എഡിഎംസിമാരായ കെ രാധാകൃഷ്ണൻ, കെ, എസ് സി നിർമ്മൽ, പി.പി.പ്രസാദ്, സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ ബാബു തോമസ്, ആനി ജോയ്, സ്വപ്ന രാധാകൃഷ്ണൻ, അജിത മോഹൻദാസ്, രേഷ്മ സജീഷ്, ഷൈലജ വിജയകുമാർ, ആരിഫ റാഫി, റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ കൃഷ്ണ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു, ജില്ലാ മിഷൻ അംഗങ്ങൾ സി ഡി എസ്സ് അംഗങ്ങൾ എ ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments