സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ


പട്ടിക്കാട്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനും അതുവഴി കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നതെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ആരോപിച്ചു. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ നിർണ്ണായക ഇടപെടൽ നടത്തുന്ന സഹകരണ മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന്  സഹകരണ സംരക്ഷണ കൂട്ടായ്മ പ്രസ്താവിച്ചു. യൂണിയന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജൂലൈ 27 ന് പാണഞ്ചേരി സഹകരണ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ബാങ്ക് പ്രസിഡന്റ് സി.പി വില്യംസ് സംഗമം ഉദ്ഘാടനം ചെയ്തു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി വി.സി സുജിത്ത് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് എ.വി ജോജു പ്രതിജ്ഞാവാചകം  ചൊല്ലിക്കൊടുത്തു. പാണഞ്ചേരി യൂണിറ്റ് കൺവീനർ ഷിബു വർഗീസ്, ഏരിയ വൈസ് പ്രസിഡന്റ് കെ.കെ ഷൂജൻ എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാരും സഹകാരികളും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.




Post a Comment

0 Comments