പട്ടിക്കാട്. ശരീരം പൂർണ്ണമായും തളർന്ന മണ്ടൻചിറ പൈപ്പ് ലൈനിൽ താമസിക്കുന്ന പൂവത്തിങ്കൽ വർഗീസ് മകൻ മനുവിന് കൈത്താങ്ങായി റോയ് തോമസ് മെമ്മോറിയൽ സ്മാരക സമിതി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കഴുത്തിന് താഴേക്ക് മനുവിന്റെ ശരീരം തളർന്നു പോയത്. കൈകാലുകൾക്ക് അനക്കമില്ല. ഇപ്പോൾ മനുവിന് 29 വയസ്സാണ്. കുടുംബത്തിന് അത്താണിയാകേണ്ട മകന്റെ ദുരവസ്ഥയിൽ ജോലിക്ക് പോലും പോകാൻ സാധിക്കാതെ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. റോയ് തോമസ് മരിക്കുന്നതിനു മുൻപ് ഇവരുടെ വീട്ടിലെത്തുകയും മനുവിന് വീൽചെയർ സമ്മാനിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് റീന മേരി ജോണിന്റെയും മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷിന്റെയും നേതൃത്വത്തിലാണ് റോയ് തോമസ് സ്മാരക സമിതിയുടെ വീൽചെയർ സമ്മാനിച്ചത്. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, പഞ്ചായത്തംഗം സുശീല രാജൻ, എ.സി. മത്തായി, വി.ബി. ചന്ദ്രൻ, കെ.എം. പൗലോസ്, തിമോതി സി. പാർലികാടൻ, ബാബു പാണംകുടി, ലോറ ലോറൻസ്, ഓമന ശങ്കർ, തമ്പി, ജിമ്മി, പാസ്റ്റർമാരായ എബി, പോൾ മാള, ബെൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


0 Comments