പഞ്ചായത്ത് ബസ്റ്റാൻഡ് റോഡ് തകർന്നു; വാഹനങ്ങൾക്ക് ഭീഷണി


പട്ടിക്കാട്. ദേശീയപാതയിൽ നിന്നും പഞ്ചായത്ത് ബസ്റ്റാൻഡിലേയ്ക്കുള്ള റോഡ് തകർന്നത് വാഹനങ്ങൾക്ക് ഭീഷണിയായി. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ നിന്നും പഞ്ചായത്ത് ബസ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് റോഡ് തകർന്നിട്ടുള്ളത്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർക്ക് ഏറെ ഭീഷണിയാണ്. മാത്രമല്ല സ്റ്റാൻഡിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴയിൽ ഒലിച്ചിറങ്ങി പ്രദേശം ചെളിക്കുളമാകുന്നതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾ, പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ സർക്കാർ ഓഫീസുകളിലേയ്ക്ക് വരുന്ന വയോധികർ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ്റ്റാൻഡ് വഴിയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ പഞ്ചായത്ത് അധികൃതർ എത്രയുംവേഗം ഇടപെട്ട് റോഡിലെ കുഴികൾ അടച്ച് യാത്ര സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





Post a Comment

0 Comments