മേൽപ്പാതയിലെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിൽ അനാസ്ഥ; ഗതാഗതം ഇപ്പോഴും ഒറ്റവരിയിൽ


പട്ടിക്കാട്. ദേശീയപാതയിൽ പീച്ചിറോഡ് ജങ്ഷനിലെയും ഹൈവേ ജങ്ഷനിലെയും പൊളിച്ചു പണി ഇനിയും പൂർത്തിയാക്കിയട്ടില്ല. നിർമ്മാണ കമ്പനിയുടെ അനാസ്ഥയാണ് ഇനിയും ഗതാഗതം പൂർണ്ണമായും പുനസ്ഥാപിക്കാൻ തടസ്സമായി നാട്ടുകാർ പറയുന്നത്. ഇതോടെ മേൽപ്പാതയിൽ ആറുവരി പാതയുടെ ഇരു ഭാഗങ്ങളിലും ഒറ്റവരിയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മേൽപ്പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റിന്റെ നിർമ്മാണത്തിലെ തകരാർ പരിഹരിക്കാനാണ് കരാർ കമ്പനി ഈ ഭാഗങ്ങൾ പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റിംഗ് നടത്തുന്നത്. പട്ടിക്കാട് ജങ്ഷനിലെ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും പതിവായിരുന്നു. മഴ ശക്തമായതോടെ തകരാർ ഗുരുതരമായതിനെ തുടർന്നാണ് പൊളിച്ചു പണിക്ക് തയ്യാറായത്. കുതിരാൻ പാലത്തിന് മുകളിലും, വടക്കുഞ്ചേരി, മണ്ണുത്തി, പട്ടിക്കാട് തുടങ്ങി എല്ലാ മേൽപ്പാതകളിലും നിരന്തരം പൊളിച്ചു പണികളാണ്. ഇതുമൂലം ടോൾ കൊടുത്ത് വന്നാലും തടസ്സമില്ലാതെ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മേൽപ്പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റുകളിൽ വർഷംതോറും പൊളിച്ചു പണികൾ ആവശ്യമായി വരും എന്നാണ് കരാർ കമ്പനി അധികൃതർ നൽകുന്ന വിശദീകരണം.



Post a Comment

0 Comments