പട്ടിക്കാട്. മയിലാട്ടുംപാറ വാർഡിലേക്ക് ഹോസ്പിറ്റൽ ബെഡ് സൗജന്യമായി നൽകി. മയിലാട്ടുംപാറ മഠത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ വത്സലയാണ് കാരുണ്യപ്രവർത്തനത്തിൽ പങ്കാളിയായത്. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ ബെഡ് ഏറ്റുവാങ്ങി. വാർഡ് വികസന സമിതി കൺവീനർ എം.പി. സാബു, സജി കട്ടച്ചിറ, മാളിയേക്കൽ മോഹനൻ നായർ, കരമേൽ മധുരാജ്, വട്ടേക്കാട്ടിൽ നന്ദനൻ മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments