മേൽപാതയിലെ വിള്ളൽ: എ.ഐ.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി


കുതിരാൻ. വഴുക്കുംപാറ മേൽപാതയിൽ ഉണ്ടായ വിള്ളലിനു കാരണം നിർമ്മാണത്തിലെ വീഴ്ച മൂലമാണെന്നും കരാർ കമ്പനിക്ക് ഹൈവേ അതോറിറ്റി ഒത്താശ ചെയ്യുകയാണെന്നും ആരോപിച്ച് എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ദേശീയപാതയുടെ നിർമ്മാണത്തിലെ അപാകതകൾ മൂലം നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടും ദേശീയപാത അതോറിറ്റിയോ കേന്ദ്രസർക്കാരോ കരാർ കമ്പനിക്കെതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രസാദ് പറേരി പറഞ്ഞു. ജിനേഷ് പീച്ചിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സനിൽ വാണിയംപാറ, കെ.എ അബൂബക്കർ, നിജു, രമ്യ രാജേഷ്, സുബൈദ അബൂബക്കർ, ശരത്, മിഥുൻ, സനൂപ്, ഫ്രെഡി, ജെടു തുടങ്ങിയവർ സംസാരിച്ചു. തുരങ്കമുഖത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം വഴുക്കുംപാറയിൽ റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് സമാപിച്ചു.




Post a Comment

0 Comments