നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ജേഴ്‌സിയും നൽകി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യ നീന്തൽ പരിശീലനം പൂർത്തിയാക്കിയ 60 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ജേഴ്‌സിയും നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ വർക്കിംങ്ങ് ഗ്രൂപ്പ് ചെയർമാൻ എം.ജെ. അനീഷ് വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ നൽകി. നീന്തൽ പരിശീലകൻ ജയപ്രകാശ് എം.വി, സഹ പരിശീലകൻ ജോയി ടി.ടി എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments