കാറിൽ സഞ്ചരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു

പട്ടിക്കാട് . കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവേ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവ് മരണപ്പെട്ടു. കൊട്ടാരക്കര കിഴക്കേതുറവ് പടിഞ്ഞാറേ വീട്ടിൽ ജോബി അലക്‌സാണ്ടർ (41) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വേളാങ്കണ്ണിയിൽ പോയി തിരികെ വരുകയായിരുന്നു ജോബിയും കുടുംബവും. ഇതിനിടെ ദേശീയപാത കൊമ്പഴയിൽ വെച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Post a Comment

0 Comments