ആൽപ്പാറ സെന്ററിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം

പട്ടിക്കാട്. ആൽപ്പാറ സെന്ററിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പാണഞ്ചേരി കല്ലേരി വീട്ടിൽ സുജിത്ത് (38)നാണ് പരിക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. പട്ടിക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്കും പീച്ചി ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. 

പ്രദേശത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡിന്റെ ഒരുഭാഗം മാത്രം 

ഉയർന്നു നിൽക്കുന്നതും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടി. മാത്രമല്ല റോഡ് തകർന്ന ഭാഗം ഒഴിവാക്കി കടന്നു പോകാൻ ശ്രമിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. എത്രയും വേഗം റോഡിന്റെ മറു ഭാഗം കൂടി ടാറിങ് നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.




Post a Comment

0 Comments