ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐഎൻടിയുസി അനുശോചനം രേഖപ്പെടുത്തി


പീച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പീച്ചി, വിലങ്ങന്നൂർ ഐഎൻടിയുസി തൊഴിലാളികളുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ, യൂണിയൻ ലീഡർ ഷാജി സേവ്യർ, അംഗങ്ങളായ കുര്യാക്കോസ്, ഈശോ കുട്ടി സജു മാത്യു, ജോഷി, പിഎം സണ്ണി, ജെയിംസ്, രവിചന്ദ്രൻ കാവുംപാട്ട്, ടി.എൽ. തോമസ്, വി.ഡി. ആന്റോ, ബെന്നി പയ്യപ്പിള്ളി, മോൻസൺ മാത്യു, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments