പട്ടിക്കാട്. ഹൈവേ ബസ്റ്റോപ്പിൽ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾക്ക് വ്യാപാരി വ്യാവസായി സമിതി മണ്ണുത്തി ഏരിയയും പാണഞ്ചേരി യൂണിറ്റും സംയുക്തമായി സംരക്ഷണ കവചം തീർത്തു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പട്ടിക്കാട് യൂണിറ്റിലെ പ്രവർത്തകർ നട്ട് വളർത്തിയെടുത്ത വൃക്ഷത്തൈകൾ നശിച്ചു പോകാതിരിക്കുന്നതിനുവേണ്ടി ഇരുമ്പ് വല കൊണ്ടുള്ള സംരക്ഷണ വേലി തീർത്തത്. ഇതോടൊപ്പം പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ തലക്കോട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഏരിയ ആസ്ഥാനങ്ങളിലും പ്രകൃതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചുവരുകയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മിൽട്ടൺ ജെ തലക്കോട്ടൂർ പറഞ്ഞു. ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര, ഏരിയ പ്രസിഡന്റ് മുദാസർ, പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബുകൊള്ളന്നൂർ, സെക്രട്ടറി തോമസ് സാമുവേൽ, സണ്ണി പി.പി, രാജേന്ദ്രൻ മുല്ലപ്പള്ളി, റോയ് എം.കെ, എബിൻ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.


0 Comments