പട്ടിക്കാട്. കുട്ടികളിൽ മാതൃഭാഷയുടെ മാധുര്യവും, ഭാഷ വികാസവും ഉറപ്പാക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരള പ്രീ പ്രൈമറി തലത്തിൽ സംഘടിപ്പിക്കുന്ന കഥോത്സവം പരിപാടി പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ആനി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സരുൺ അധ്യക്ഷനായിരുന്നു. ഒല്ലൂക്കര ബി.ആർ.സി.യിലെ അധ്യാപിക ദിവ്യ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ പ്രധാന അധ്യാപിക ഷിനി, പി.ടി.എ. വൈസ് പ്രസിഡന്റ് ദിനേശ്, മദർ പിടിഎ പ്രസിഡന്റ് അശ്വതി, അധ്യാപിക ആശ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സർവ്വ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷം നടപ്പാക്കുന്ന പത്ത് ഉത്സവങ്ങളിൽ ആദ്യത്തെ ഉത്സവമാണ് കഥോത്സവം. കഥപറച്ചിൽ, കഥവായന എന്നിവയുടെ സംസ്‌കാരം വീട്ടിലും വിദ്യാലയത്തിലും സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണെന്നും സംഘാടകർ പറഞ്ഞു.


0 Comments