കണ്ണാറ സ്‌കൂളിലെ വായന മാസാചരണ സമാപനവും ചാന്ദ്രദിനാചരണവും നടത്തി


കണ്ണാറ. എ.യു.പി സ്‌കൂളിലെ വായന മാസാചരണ പരിപാടികളുടെ സമാപനം ജൂലൈ 21ന് മാധ്യമപ്രവർത്തകൻ വി.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിരന്തരമായി അറിവ് ആർജിക്കണമെങ്കിൽ പത്രവായന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.  ഒരു മാസമായി നടത്തിവന്നിരുന്ന കഥ രചന, വായന മത്സരം, കയ്യെഴുത്ത് മത്സരം, ക്വിസ്, അമ്മ വായന, കവിത പാരായണം എന്നീ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ  വിതരണം ചെയ്തു. ചാന്ദ്രദിനം കൂടിയായ 21ന് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പിന്റെ  പ്രകാശനം നടത്തി. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്  ചാന്ദ്രദിന സന്ദേശം നൽകി. എസ്ആർജി കൺവീനർ ചിത്രലേഖ ടീച്ചർ സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെയും ചാന്ദ്രദിന പോസ്റ്ററുകളുടെയും പ്രദർശനവും ക്വിസ് മത്സരവും ഉണ്ടായിരുന്നു.



Post a Comment

0 Comments