പട്ടിക്കാട്. ഗവ സ്‌കൂളിലെ 89-90 എസ്എസ്എൽസി ബാച്ചായ കാറ്റാടീസിന്റെ നേതൃത്വത്തിൽ വിവിധ സഹായങ്ങൾ കൈമാറി. സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച വസ്ത്രങ്ങൾ തൃശൂർ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, നഴ്‌സിങ് സൂപ്രണ്ടുമാരായ വിജയ, നസീം ഹുസൈൻ, സീനിയർ നഴ്‌സിങ് ഓഫീസർമാരായ മേഴ്‌സി തോമസ്, സീമ, ഷീല എന്നിവർക്ക് കൈമാറി. കാറ്റാടിസ് അംഗങ്ങളിൽ നിന്നും 100 രൂപ ചലഞ്ചിലൂടെ സമാഹരിച്ച ഡയപ്പറും ചെരുപ്പുകളും തൃശൂർ പ്രത്യാശ ഭവനിലേക്കും നൽകി. കാറ്റാടിസ് എക്‌സിക്യുട്ടീവ് അംഗങ്ങളായ സുരേഷ്, പ്രിതി, നസീമ, സിന്ധു, രേഖ, ബിനു വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായങ്ങൾ കൈമാറിയത്.
0 Comments