അജ്ഞാത രോഗം കീഴടക്കി; പ്രവീണ വിടവാങ്ങി


പട്ടിക്കാട്. അജ്ഞാത രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആശാരിക്കാട് സ്വദേശിനി പ്രവീണ (23) അന്തരിച്ചു. ആശാരിക്കാട് തറയിൽ മുരളീധരന്റെയും ലളിതയുടെയും മകളാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് കൊഴുക്കുള്ളി ഓർമ്മക്കൂടിൽ. സഹോദരങ്ങൾ പ്രിയങ്ക, പ്രിയൻ.

ഇതുവരെയും കണ്ടെത്താൻ കഴിയാത്ത അപൂർവ്വ രോഗത്തിന് ചികിത്സയിലായിരുന്നു ജേണലിസം ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന പ്രവീണ. ചികിത്സയ്ക്കിടെ കാഴ്ച ശക്തിയും സംസാര ശേഷിയും നഷ്ടമായിരുന്നു. പ്രവീണയുടെ ചികിത്സയ്ക്ക് സഹായവുമായി വ്യാപാരികൾ, രാഷ്ട്രീയ പ്രവർത്തകർ, വിവിധ സംഘടനകൾ ഉൾപ്പെടെ നിരവധി പേരാണ് എത്തിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സകൾ വിഫലമായതോടെ ചില മാസങ്ങളായി ഭവനത്തിൽ തന്നെയായിരുന്നു പ്രവീണ. ഒടുവിൽ പ്രതീക്ഷകൾക്ക് വിപരീതമായി അജ്ഞാതരോഗം കീഴടക്കിയ പ്രവീണ വിടവാങ്ങുകയായിരുന്നു.



Post a Comment

0 Comments