ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു


പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ഹൈവേ മേൽപ്പാലത്തിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശി ജിൻസൺ ജോർജ് (31) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ജിൻസൺ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുഞ്ചേരിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.




Post a Comment

0 Comments