പട്ടിക്കാട്. കുതിരാൻ വില്ലൻ വളവിലെ അശാസ്ത്രീയ നിർമ്മാണം നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കുതിരാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പാലം നിർമ്മാണത്തിലെ അപാകതയാണ് പ്രദേശത്ത് റോഡിന് വീതികുറയാൻ കാരണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നും ജനകീയ കൂട്ടായ്മ ആരോപിച്ചു.
നാല് മാസത്തിനുള്ളിൽ പത്തിൽ അധികം അപകടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അപകടസാധ്യത കുറയ്ക്കണമെന്നും വടക്കുഭാഗത്തെ സർവ്വീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ചെയർമാൻ എൻ.സി രാഹുൽ, കൺവീനർ ഐ.വി. സാംജി, ഭാരവാഹികളായ പി.കെ. ശാന്ത, ബൈജു എല്ലാട്ട്, സി.എം. രാജൻ, സിടി. ഷാജി, ലിമോ, കുഞ്ഞാപ്പുട്ടി, ജിൻസൺ, ഉണ്ണി, വിജയൻ എന്നിവർ നേതൃത്വം നൽകി.


0 Comments