പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിന്റെ പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി സ്‌കൂൾ അധികൃതർ അറിയിച്ചു. സ്‌റ്റേഡിയത്തിന്റെയും പുതിയ കെട്ടിടങ്ങളുടെയും നിർമ്മാണ പുരോഗതി വിലയിരുത്താനായി രാമനിലയത്തിൽ വെച്ച് ഇന്ന് അവലോകനയോഗം ചേർന്നിരുന്നു. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി വി അബ്ദുറഹിമാനും പങ്കെടുത്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ചീഫ് എഞ്ചിനീയർ അനിൽ, സ്‌കൂൾ എസ്എസ്ജി കൺവീനർ പി.വി സുദേവൻ, സീനിയർ അധ്യാപിക എം.രേണുക, കോൺട്രാക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


0 Comments