സ്റ്റേറ്റ് സീഡ് ഫാമിൽ കൃഷിയിറക്കാൻ പാണഞ്ചേരിയിലെ വെള്ളക്കെട്ട് തടസ്സമെന്ന് ജില്ലാ പഞ്ചായത്ത് സംഘം


പട്ടിക്കാട്. ദേശീയപാതയുടെ നിർമ്മാണത്തോടെ കാനകൾ ഭാഗികമായി മൂടിയതും പാണഞ്ചേരി ഭാഗത്തുണ്ടായ വെള്ളക്കെട്ടും സീഡ് ഫാമിൽ കൃഷിയിറക്കാൻ തടസ്സമായെന്ന് ജില്ലാ പഞ്ചായത്ത് സംഘം വിലയിരുത്തി. പാണഞ്ചേരി സ്റ്റേറ്റ് സീഡ് ഫാമിൽ കൃഷിയിറക്കുന്നതിനോടനുബന്ധിച്ച് നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയതായിരുന്നു ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഓഡിറ്റ് സംഘം. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ സിനിലാൽ, ഓഡിറ്റ് ഓഫീസർ ജയശ്രീ, സീനിയർ ഓഡിറ്റർ രാജേശ്വരി, വാർഡ്‌മെമ്പർ ആരിഫ റാഫി, വാർഡ് കൺവീനർ ശിവപ്രശോബ് തുടങ്ങിയവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു. 

പാണഞ്ചേരി പഞ്ചായത്തിലെ മുടിക്കോട്, പാണഞ്ചേരി എന്നീ വാർഡുകളിലായി സീഡ് ഫാമിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കറോളം വരുന്ന പാടശേഖരത്തിൽ വർഷങ്ങളായി കൃഷി ചെയ്തിരുന്നില്ല. കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജുവിന്റെ നേതൃത്വത്തിൽ പാടശേഖരം സന്ദർശിക്കുകയും അടുത്ത വർഷത്തോടെ കൃഷി ആരംഭിക്കാൻ പദ്ധതിയുള്ളതായും അറിയിച്ചിരുന്നു.



Post a Comment

0 Comments