വിലങ്ങന്നൂർ. പായ്ക്കണ്ടം ശ്രീനാരായണ ധർമ്മസമാജത്തിനു കീഴിൽ ആരംഭിക്കുന്ന വിവിധ ക്ലാസുകളുടെ ഉദ്ഘാടനങ്ങൾ സമാജ മന്ദിരത്തിൽ വെച്ച് നടന്നു. നൃത്ത പരിശീലനത്തിന്റെ ഉദ്ഘാടനം നൃത്താധ്യാപിക നീതു പ്രസാദ് നിർവഹിച്ചു. തയ്യൽ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം സമാജം വനിത സംഘം പ്രസിഡന്റും തയ്യൽ ടീച്ചറുമായ രാജമ്മ നിർവഹിച്ചു. കുട്ടികൾക്ക് ഗുരുദേവ കൃതികൾ നൽകി പുഷ്പ ദിവാകരൻ ബാലസമാജം പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. എൻ ഡി പി തൃശ്ശൂർ യൂണിയൻ മുൻ സെക്രട്ടറി, പി.എൻ പ്രേംകുമാർ, സമാജം ശാന്തി രാധകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


0 Comments