തൃശൂർ. ഒല്ലൂർ നിയോജകമണ്ഡലത്തിൽ എസ്എസ്എൽസി പ്ലസ്ടു വിഭാഗത്തിൽ നിന്നും ഫുൾ എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ വിദ്യാലയങ്ങൾക്കുമുള്ള തൃശ്ശൂർ എംപി ടി.എൻ. പ്രതാപന്റെ എംപീസ് എജ്യൂക്കേഷണൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംപി ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഒല്ലൂർ നിയോജകമണ്ഡലത്തിലെ 641 വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ സമ്മാനിച്ചത്. 100% വിജയം നേടിയ 22 സ്‌കൂളുകൾക്കും പുരസ്‌കാരം സമ്മാനിച്ചു. ജില്ലയിൽ എംപിയുടെ കീഴിൽ വരുന്ന 7 നിയോജക മണ്ഡലങ്ങളിൽ നിന്നുമായി 6568 വിദ്യാർത്ഥികൾക്ക് ജില്ലയിലെ വിവിധ ഇടങ്ങളിൽ നടന്ന ചടങ്ങുകളിൽ വച്ചു പുരസ്‌കാരം നൽകി. ചടങ്ങിൽ വെച്ച് സെന്റ് തോമസ് കോളേജിന് വിവിധതലങ്ങളിൽ ലഭിച്ച മികവു പരിഗണിച്ച് പ്രിൻസിപ്പൽ ഫാദർ കെ എ മാർട്ടിനെ ആദരിച്ചു.
ടി കൃഷ്ണകുമാർ, എം.പി. വിൻസന്റ്, ജോസ് വള്ളൂർ, സി.സി. ശ്രീകുമാർ, കെ.സി. അഭിലാഷ്, കെ.എൻ. വിജയകുമാർ, ലീലാമ്മ തോമസ്, ജെയ്ജു സെബാസ്റ്റ്യൻ, ഷാജി കോടങ്കണ്ടത്ത്, മുത്തു തങ്ങൾ, ബിന്ദു കാട്ടുങ്ങൽ, പി.എ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.


0 Comments