ദേശീയപാത വഴക്കുംപാറയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു


പട്ടിക്കാട്. വഴുക്കുംപാറയിൽ റോഡ് ഇടിഞ്ഞു താഴ്ന്ന പ്രദേശം പൊളിച്ചു മാറ്റുന്ന പണികൾ പുരോഗമിക്കുന്നു. ഏഴാം തീയതിയാണ് വിള്ളലുണ്ടായ ഭാഗം പൊളിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടുദിവസമായി നിർമ്മാണ കമ്പനിയുടെ നേതൃത്വത്തിൽ ഇടിഞ്ഞു താഴ്ന്ന പ്രദേശത്തെ ചെരുവിൽ മണ്ണിൽ സ്ഥാപിച്ചിട്ടുള്ള കരിങ്കല്ലുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. 120 ദിവസം കൊണ്ട് റീ ടൈനിഗ് വാൾ നിർമ്മിച്ച പ്രദേശം സുരക്ഷിതമാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇതിനായി 1.35 കോടി രൂപ ദേശീയപാത അതോറിറ്റി വകയിരുത്തിയിട്ടുണ്ട്. പ്രദേശത്തെ നിർമ്മാണത്തിൽ കരാർ കമ്പനി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധു പറഞ്ഞു.




Post a Comment

0 Comments