നടത്തറ ഗവ. ഐടിഐയിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള നടത്തറ ഗവ. ഐടിഐയിൽ 2023-24 അധ്യയന വർഷത്തേക്ക് ഏകവത്സര വെൽഡർ, വുഡ് വർക്ക് ടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് 80 ശതമാനവും പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 10 ശതമാനവും മറ്റു വിഭാഗക്കാർക്കും 10 ശതമാനവും സംവരണം ഉണ്ടായിരിക്കും. പരിശീലനം സൗജന്യം. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, ലാംപ്‌സം ഗ്രാൻറ് എന്നിവയും പ്രതിമാസം സ്‌െ്രെടപ്പൻഡ് ആയി 800 രൂപയും നൽകുന്നതാണ്. ജൂലൈ 27നകം അപേക്ഷ സമർപ്പിക്കണം. 
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് :
https://scdditiadmission.kerala.gov.in കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 9497366243, 7012041004, 0487 2370948.




Post a Comment

0 Comments