ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ഒഴിവ്


കേരള വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിലെ പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ഏതാനും ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ തുടങ്ങിയ കോഴ്‌സുകളിലാണ് സീറ്റൊഴിവ്. ഒരു വർഷമാണ് കോഴ്‌സ് കാലയളവ്. താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 0487 2384253, 9847677549.

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് വടക്കഞ്ചേരിയിൽ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് കോഴ്‌സുകളിലായി എസ്.സി/എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റ് ഒഴിവുണ്ട്. സൗജന്യ പഠനം, സ്‌റ്റൈപ്പന്റ് എന്നിവ ലഭിക്കും. മറ്റ് വിഭാഗങ്ങൾക്ക് ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് കോഴ്‌സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04922256677, 9447610223.




Post a Comment

0 Comments