വേലിയുണ്ട്; കറണ്ടില്ല: താമരവെള്ളച്ചാലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നു


പീച്ചി. കാട്ടാന ഇറങ്ങുന്നത് തടയാൻ വൈദ്യുതി ഉണ്ടെങ്കിലും വേലിയിൽ പലപ്പോഴും കറണ്ട് ഇല്ലാത്തത് ആനയിറങ്ങാൻ വഴിയൊരുക്കുന്നതായി താമര വെള്ളച്ചാൽ നിവാസികൾ പറഞ്ഞു. ഈ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ  ഇറങ്ങിയ കാട്ടാന പാവൽ കൃഷിക്ക് വേണ്ടി തൈകൾ നട്ടിരുന്ന തടങ്ങൾ ചവിട്ടി നശിപ്പിച്ചു.   പന്തൽ കെട്ടുന്നതിന് വേണ്ടി ഒരുക്കിയിരുന്ന കമ്പികളും ആന തകർത്തു.  ആനയിറങ്ങുന്നത്  തടയാൻ പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ മിക്കപ്പോഴും വേലിയിൽ വൈദ്യുതി ഉണ്ടാകാറില്ലെന്നും അതുകൊണ്ടാണ് വേലി തകർത്ത് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നതെന്നും ഊരുമൂപ്പൻ വാസു പറഞ്ഞു. പച്ചക്കറികൾ പോലെയുള്ള തന്നാണ്ട് കൃഷികളാണ് ഈ മേഖലയിൽ അധികവും നടക്കുന്നത്. പണം പലിശയ്ക്ക് എടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്ന സാധാരണക്കാരുടെ ജീവിതം ഇതുമൂലം പ്രതിസന്ധിയിൽ ആവുകയാണ്.  കാട്ടാന ഇറങ്ങുന്നത് തടയാൻ വേണ്ട അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ഊരുമൂപ്പനും നാട്ടുകാരും ആവശ്യപ്പെട്ടു.



Post a Comment

0 Comments