പട്ടിക്കാട്. കോരംകുളം ക്ഷേത്രത്തിൽ 158 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഗജപൂജയും നടന്നു. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. പ്രസിഡന്റ് കെ.ബി. ബിജു, സെക്രട്ടറി എൻ.എസ്. പീതാംബരൻ, ട്രഷറർ ടി.എസ്. സനോജ് എന്നിവർ നേതൃത്വം നൽകി.


0 Comments