തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗും പബ്ലിക് ഹിയറിംഗും നടത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗും പബ്ലിക് ഹിയറിംഗും പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർഷംതോറും ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ടിൽ കുറവു വരുത്തി പദ്ധതിയെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോഴും ഓരോ തൊഴിലുറപ്പ് തൊഴിലാളികളും പുതിയ നിർമ്മാണ രീതികളിൽ വിദഗ്ധരായി തീരുകയാണ് എന്ന് പ്രസിഡന്റ് പറഞ്ഞു. അതുകൊണ്ടുതന്നെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സുതാര്യമായിരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെക്കാനുള്ള അവസരമാണ് പബ്ലിക് ഹിയറിങ്ങിലൂടെ സാധ്യമാകുക എന്ന് സോഷ്യൽ ഓഡിറ്റ് തൃശൂർ യൂണിറ്റ് ജില്ലാ റിസോഴ്‌സ് പേഴ്‌സൻ ഗിരീഷ് പറഞ്ഞു. വിക്ടോറിയ ദേവസി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം എം.ജെ അനീഷ്, ഒല്ലൂക്കര ബിഡിഒ  ബൈജു, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, അസിസ്റ്റന്റ് സെക്രട്ടറി സെറീന അലി, തൊഴിലുറപ്പ്  എഇ ജിതിൻ മോഹനൻ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments