പട്ടിക്കാട്. പീച്ചി, പാണഞ്ചേരി വില്ലേജുകളിലെ സ്‌റ്റേ പട്ടയങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആഗസ്റ്റ് 10 ന് അദാലത്ത് നടത്തുന്നു. രാവിലെ 10 മണിക്ക് പീച്ചി വില്ലേജ് ഓഫീസിലും ഉച്ചയ്ക്ക് 2 മണിക്ക് പാണഞ്ചേരി വില്ലേജ് ഓഫീസിലുമാണ് അദാലത്ത് നടത്തുക. ആഗസ്റ്റ് 11ന് മുളയം, മാന്ദാമംഗലം വില്ലേജ് ഓഫീസുകളിലും അദാലത്ത് നടത്തും. ഒല്ലൂർ നിയോജകമണ്ഡല പട്ടയ അസംബ്ലിയിൽ വെച്ച് റവന്യു മന്ത്രി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേപട്ടയ അദാലത്തുകൾ നടത്തുന്നതെന്ന് തഹസിൽദാർ ടി. ജയശ്രീ അറിയിച്ചു.


0 Comments