ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് എം.ജി നിജിയെ ആദരിച്ചു


തെക്കുംപാടം. വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് എം.ജി നിജിയെ തെക്കുംപാടം വാർഡ് വെൽഫെയർ കമ്മിറ്റി ആദരിച്ചു. ഏഴുവർഷത്തെ സേവനത്തിനു ശേഷം വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ട്രാൻസ്ഫർ ലഭിച്ച് പോവുകയാണ് നിജി. പഞ്ചായത്ത് അംഗം എം.ജെ അനീഷ് ഉപഹാരം സമ്മാനിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ നിജിയുടെ സേവനം സ്തുത്യർഹമായിരുന്നുവെന്ന് അനീഷ് പറഞ്ഞു. 

വെൽഫെയർ കമ്മിറ്റി അംഗങ്ങളായ പി.വി സുദേവൻ, പ്രിയ മണി, ആശ വർക്കർ സുകുമാരി, അങ്കണവാടി വർക്കർമാരായ വി.വി സിന്ധു, പി.ടി മിനി, എൻ.ഡി ഓമന എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments