അതിഥി തൊഴിലാളികളുടെ ഡാറ്റ ശേഖരണം കാര്യക്ഷമമാക്കണം: എഐവൈഎഫ്


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം എന്ന് എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് സ്‌റ്റേഷനിലും, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകി. 

അതേസമയം ജനമൈത്രി പോലീസും ജനജാഗ്രത സമിതിയും അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ ഇടവിട്ട് സന്ദർശിക്കാറുണ്ടെന്നും അതിഥി തൊഴിലാളികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായും സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി. വിമൽ പറഞ്ഞു. പാണഞ്ചേരി മേഖല കമ്മിറ്റി പ്രസിഡന്റ് നിജു നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, പ്രസാദ്, മേഖല കമ്മിറ്റി അംഗങ്ങൾ രഞ്ജിത്ത്, വിനേഷ്, ആൽവിൻ, മിഥുൻ, ഷജിൽ, രേഷ്മ രാകേഷ് എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments