പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പീച്ചി ഓണോത്സവ് 2023 (തുമ്പപ്പൂക്കളം) ആഗസ്റ്റ് 25 മുതൽ 28 വരെ പീച്ചി ഡാം പവലിയൻ പരിസരത്ത് അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25ന് വൈകിട്ട് 4 മണിക്ക് പീച്ചി ഗേറ്റ് പരിസരത്തുനിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്ര പവലിയൻ പരിസരത്തെ ഉദ്ഘാടന വേദിയിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. തുടർന്നുള്ള ആഘോഷ ദിനങ്ങളിൽ പൂക്കളമത്സരം, വടംവലി, ഗാനമേള, നൃത്തപരിപാടികൾ, നാടൻ പാട്ട്, സംഗീത നൃത്താവിഷ്‌കാരങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരങ്ങൾ തുടങ്ങി വിവിധ കലാസാംസ്‌കാരിക പരിപാടികൾ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോർജ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാത്യു നൈനാൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ കെ.വി ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

.jpeg)
0 Comments