പട്ടിക്കാട്. രണ്ടുവർഷം മുതൽ 15 വർഷം വരെ വൈദ്യുതി തുക കുടിശ്ശികയുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ അത് അടച്ചു തീർക്കാൻ കെഎസ്ഇബി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങി. കുടിശ്ശിക തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. റവന്യൂ റിക്കവറി, കോടതി വ്യവഹാരം എന്നിവയ്ക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ അവസരമുണ്ട്. കുടിശ്ശികയുള്ള ഉപഭോക്താക്കൾ അതത് സെക്ഷൻ ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന് കെഎസ്ഇബി പട്ടിക്കാട് സെക്ഷൻ ഓഫീസ് അസി. എൻജിനീയർ ഇ.എസ് ഷിബു അറിയിച്ചു.


0 Comments